Post Category
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്: ശില്‍പ്പശാല സംഘടിപ്പിച്ചു
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പ്പശാലയുടെയും പദ്ധതിയുടെ ഭാഗമായ ജോബ് സെന്ററിന്റെയും ഉദ്ഘാടനം പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിച്ചു. തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ സജീവന്, ശശികുമാര്‍ പേരാമ്പ്ര, പി കെ രജിത, അംഗങ്ങളായ പി ടി അഷ്റഫ്, ഗിരിജ ശശി, ബി ഡി ഒ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന കോഓഡിനേറ്റര്‍ സി മുഹമ്മദ് ക്ലാസെടുത്തു.
date
- Log in to post comments