Skip to main content
'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ഒരുക്കിയ മിനി തിയ്യറ്റർ

മലയാളക്കരയുടെ നിത്യഹരിത സിനിമകളുമായി മിനി തിയ്യറ്റർ -വരൂ... മലയാളം ക്ലാസിക് പടങ്ങൾ ഒരിക്കൽ കൂടി കാണാം

'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ഒരുക്കിയ മിനി തിയ്യറ്ററിൽ മലയാളത്തിലെ നിത്യഹരിത സിനിമകൾ തുടർച്ചയായി പ്രദർശിപ്പിക്കുന്നു.

21.5 നീളവും 11.5 അടി ഉയരവുമുള്ള എൽഇഡി സ്‌ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിർമ്മിച്ച മിനി തീയ്യറ്ററിൽ ഒരേ സമയം 50 ഓളം ആളുകൾക്ക് സിനിമ ആസ്വദിക്കാം.

സിനിമ പ്രേമികൾക്കായി ദിവസവും നാലോ അഞ്ചോ വ്യത്യസ്ത സിനിമകൾ പ്രദർശിപ്പിക്കും. നിശ്ചിത സമയക്രമമില്ല. ലോകശ്രദ്ധ നേടിയ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളും ബോക്സ്‌ ഓഫീസ് ഹിറ്റ്  സിനിമകളുമായിരിക്കും കൂടുതൽ.

എലിപ്പത്തായം,  ചെമ്മീൻ, കൊടിയേറ്റം, നിർമ്മാല്യം, ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ, കബനി നദി ചുവന്നപ്പോൾ, ഒറ്റാൽ, രുഗ്മിണി, ചായില്യം, തുടങ്ങിയ സിനിമകൾ പട്ടികയിലുണ്ട്. ഗോഡ്ഫാദർ, കിരീടം, ഒഴിമുറി, സെല്ലുലോയ്ഡ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,  പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിന്റ് തുടങ്ങിയ ജനപ്രിയ സിനിമകളും പ്രദർശിപ്പിക്കും. സൗജന്യ പ്രദർശനം ബുധനാഴ്ച തുടങ്ങി.

date