Skip to main content

തൃശ്ശൂർ പൂരം എക്സ്ബിഷൻ: ഇലക്ഷൻ പവലിയൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ പൂരം എക്സ്ബിഷൻ 2025 ന്റെ ഭാഗമായി സജ്ജീകരിച്ച ഇലക്ഷൻ പവലിയൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ ഇലക്ഷൻ ഓഫീസും തൃശ്ശൂർ സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഉം ചേർന്നാണ് ഇലക്ഷൻ പവലിയൻ തയ്യാറാക്കിയിട്ടുളളത്. ഇലക്ഷൻ ആർക്കൈവുകൾ, ഇന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വ്യക്തിത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ഫോട്ടോ എക്സിബിഷൻ, ഇലക്ഷൻ ബോധവത്കരണ ഡെസ്ക്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെസ്ക്, വോട്ടർ രജിസ്ട്രേഷൻ ഡെസ്ക്, 2024 ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പ് റീക്യാപ് വിഷയമായ ഡിജിറ്റൽ എക്സിബിഷൻ, ഇലക്ഷൻ ബോധവത്കരണ മത്സരങ്ങൾ എന്നിവ  പവലിയന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിന്റെ തലേദിവസമായ മെയ് 5 വരെ പവലിയൻ പ്രവർത്തനം തുടരും. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) കൃഷ്ണകുമാർ കെ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മനോജ് ആർ എന്നിവർ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

date