Post Category
രോഗപ്രതിരോധ കുത്തിവെപ്പ് വാരാചരണം സമാപിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗപ്രതിരോധ കുത്തിവെപ്പ് വാരാചരണ സമാപനം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുത്തിവെപ്പുകളുടെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം, ബോധവത്കരണ ക്ലാസ്സ് എന്നിവയും നടത്തി. ഡോ. കെ. വേണുഗോപാൽ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു. മികച്ച പോസ്റ്റർ തയ്യാറാക്കിയ ഡോ. ഗോവിന്ദിന് സൂപ്രണ്ട് ഡോ. സന്ധ്യ. ആർ. ഉപഹാരം നൽകി. പിപി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ എം. ബോധവത്കരണക്ലാസ് നയിച്ചു. ആർഎംഒ ഡോ. ആശ എം., എആർഎംഒ ഡോ. സെൻ, നഴ്സിങ് സൂപ്രണ്ട് റസി ബേബി, ജെപിഎച്ച്എൻമാരായ പ്രമീള, ഷൈനി എന്നിവർ സംസാരിച്ചു.
date
- Log in to post comments