Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പാലാ റസ്റ്റ് ഹൗസ് കാന്റീൻ ഒരു വർഷത്തേയ്ക്ക് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ കാന്റീൻ നടത്തിയോ അവയിൽ ജോലി ചെയ്‌തോ മുൻ പരിചയമുള്ള വ്യക്തികളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷത്തേക്കുള്ള പാട്ടതുക, മേൽ വിലാസം,ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ക്വട്ടേഷനും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും മുദ്രവച്ച കവറിൽ മേയ് 12 മൂന്ന് മണിക്ക് മുൻപായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപ വിഭാഗം, പാലാ എന്ന വിലാസത്തിൽ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30ന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷനൊപ്പം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, പാലാ എന്ന പേരിൽ മാറാവുന്ന 7000 രൂപയുടെ ഡി. ഡി. നിരതദ്രവ്യമായി അടയ്ക്കണം. വിശദ വിവരത്തിന് ഫോൺ: 8086395151.
date
- Log in to post comments