വർണാഭമായ ഘോഷയാത്രയോടെ എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം
സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം 2025 പ്രദർശന വിപണന മേളക്ക് വർണാഭമായ ഘോഷയാത്രയോടെ തുടക്കം.
രാവിലെ 9. 30 ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണാകുന്നേൽ ഫ്ളാഗ് ഓഫ് ചെയ്തു.
ഘോഷയാത്ര മേള നഗരിയിൽ എത്തിയതോടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി.
തുടർന്നു നടന്ന പൊതുസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു.
ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു. ചെണ്ടമേളം, ബാൻഡ്മേളം, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. മന്നാംകൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങൾ, വിവിധ വകുപ്പുകൾ അവതരിപ്പിച്ച നൃത്ത ആവിഷ്കാരങ്ങൾ, കരാട്ടെ എന്നിവ വിളംബര ഘോഷയാത്രക്ക് മാറ്റുകൂട്ടി.
ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വർണക്കുടകളുമായി അണിനിരന്ന വനിതകൾ ഘോഷയാത്രയെ വർണാഭമാക്കി.
ശുചിത്വ കേരളം, സുന്ദര കേരളം എന്ന ആശയം പങ്കുവച്ച് ഹരിത വസ്ത്രങ്ങൾ അണിഞ്ഞ് ഹരിത കർമ്മ സേനാംഗങ്ങളും വിളംബര ജാഥയിൽ അണിചേർന്നു. ഓരോ വകുപ്പുകളുടെയും ലക്ഷ്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടുള്ള വിവിധ വകുപ്പുകളുടെ പോസ്റ്ററുകൾ ജാഥയിൽ ശ്രദ്ധേയമായി. കാമാക്ഷി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച ഹരിത കർമ്മയുടെ നിശ്ചല ദൃശ്യവും പഞ്ചായത്തിന്റെ മാപ്പും ഉൾപ്പെടുത്തിക്കൊണ്ടുള്ള നിശ്ചല ദൃശ്യവും ആകർഷകമായി.
എസ് പി സി കേഡറ്റ് , കുടുംബശ്രീ മിഷൻ, ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഭൂരേഖ -സർവേ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, സഹകരണ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, ജല വിഭവ വകുപ്പ്, എക്സൈസ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഉപഭോക്തൃ വകുപ്പ്, റവന്യൂ - ദുരിത നിവാരണ വകുപ്പ്, തുടങ്ങി വിവിധ വകുപ്പുകളും വിളംബര ഘോഷയാത്രയിൽ അണിചേർന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എ. രാജാ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് രാരിച്ചൻ നീർണാകുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. എസ്. വിനോദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ വിളംബര ഘോഷയാത്രക്ക് നേതൃത്വം നൽകി.
ചിത്രം: സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര നിന്നുള്ള ചിത്രം
മന്ത്രി റോഷി അഗസ്റ്റിന് എൻ്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം-വീഡിയോ :https://www.transfernow.net/dl/20250429IIrVdd9t/cGE6p68o
സാംസ്കാരിക സമ്മേളനം പതാകയുയർത്തൽ മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിക്കുന്നു- വീഡിയോ :https://www.transfernow.net/dl/20250429rEVUCzkB/CXks4VvF
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു. - വീഡിയോ : https://www.transfernow.net/dl/202504299PiB5oQo/d4M5e4o0
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്റ്റാളുകൾ സന്ദർശിക്കുന്നു - വീഡിയോ :
- Log in to post comments