പ്രചോദനം പദ്ധതി; അപേക്ഷ ക്ഷണിച്ചു
ബൗദ്ധിക ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍പരിശീലനം, നൈപുണ്യവികസനം എന്നിവ നല്‍കുന്നതിന് 'പ്രചോദനം' എന്നപേരില്‍ ഒരു പദ്ധതി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിു. എന്‍.ജി.ഒ കളുടേയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയോ സഹകരണത്തോടെ ഗ്രാന്റ്-ഇന്‍-എയ്ഡ് പ്രോഗ്രാം ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി മാര്‍ഗ്ഗ രേഖ, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീഡ്യര്‍ എന്നിവ പ്രകാരം അര്‍ഹരായ എന്‍.ജി.ഒ കള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതിയിലേയ്ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷയുടെ 2 പകര്‍പ്പ് കാസര്‍കോട്് ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മെയ് 15 നകം ലഭ്യമാക്കണം. പ്രോജക്ട് വിശദാംശം, അപേക്ഷ ഫോറം എന്നിവ സാമൂഹ്യ നീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://sjd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 04994255074.
- Log in to post comments