Skip to main content

കള്ള്ഷാപ്പ് ഓൺലൈൻ വിൽപ്പന- അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ റേഞ്ച് പരിധിയിൽ വരുന്ന 2024 -25 കാലയളവിൽ വിൽപ്പന നടന്നിട്ടില്ലാത്തതും ലൈസൻസും പ്രിവിലേജ് റദ്ദ് ചെയ്തിട്ടുള്ളതുമായ 38 കള്ളുഷാപ്പുകളുടെയും, ഇരിങ്ങാലക്കുട റേഞ്ചിലെ നാലാം ഗ്രൂപ്പിലെ ഏഴു ഷാപ്പുകളുടെയും, ഇരിങ്ങാലക്കുട റേഞ്ചിലെ ഏഴാം ഗ്രൂപ്പിലെ ഏഴ് ഷാപ്പുകളുടെയും, ഇരിങ്ങാലക്കുട റേഞ്ചിലെ പത്താം ഗ്രൂപ്പിലെ ഏഴ് ഷാപ്പുകളുടെയും, ഇരിങ്ങാലക്കുട റേഞ്ചിലെ പതിനൊന്നാം ഗ്രൂപ്പിലെ ഏഴ് ഷാപ്പുകളുടെയും  ഓൺലൈൻ വിൽപന/പുനർ വിൽപന മെയ് 23  ന് രാവിലെ 11 ന് ഓൺലൈൻ വഴി നടത്തുന്നു. മെയ് അഞ്ച് മുതൽ 15 വരെ ഓൺലൈനായി etoddy.Keralaexcise.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി തൃശ്ശൂർ എക്സൈസ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2361237.

date