Skip to main content

എൻ്റെ കേരളം മേളയിൽ ആരോഗ്യം ആനന്ദമാക്കി ആരോഗ്യ വകുപ്പ്

 

നല്ല ആരോഗ്യം നിലനിർത്തണമെങ്കിൽ ആരോഗ്യ സംരക്ഷണവും അറിയണം. സംസ്ഥാന സർക്കാരിൻ്റെ എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ആരോഗ്യ വകുപ്പ് ഒരുക്കിയ സ്റ്റാളിലെ ആരോഗ്യ മരം പറയും നല്ല ആരോഗ്യ ശീലങ്ങൾ. ആരോഗ്യകരമായ ഭക്ഷണ രീതികളെന്തെന്ന് അറിയുമെങ്കിൽ സ്റ്റാളിൽ വരുന്നവർക്ക് ഹെൽത്ത് ഫുഡ് പിരമിഡ് ഒരുക്കി സമ്മാനവും നേടാം. കൂടാതെ ഇടവേളകളിൽ ആരോഗ്യ വിഷയങ്ങൾ സംബന്ധിച്ച് ക്വിസ് മത്സരത്തിലും പങ്കാളിയാകാം. ആരോഗ്യ സംരക്ഷണവും സേവനങ്ങളും നേരിട്ടറിയാനും സൗകര്യമുണ്ട്. ബി.എം.ഐ, എച്ച്,ബി ബി.പി പരിശോധനകളും ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ മുൻ കൂട്ടി ടോക്കൺ എടുക്കാതെ ഡോക്ടറെ സേവനത്തിനായുള്ള യു.എച്ച്.ഐ.ഡി കാർഡും ആരോഗ്യ വകുപ്പിൻ്റെ പവലിയനിൽ വന്നാൽ എടുക്കാം.

കൂടാതെ ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ നയന പഥം ഓഫ്ത്താൽ മിക് യൂണിറ്റിൻ്റെ പ്രദർശനവും ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുണ്ട്. പാലിയേറ്റീവ് രോഗികളെ പരിചരിക്കുന്നവരുടെ നേതൃത്വത്തിൽ ഒരുക്കിയ സോപ്പ്, ലോഷൻ, കുട, വസ്ത്രങ്ങൾ തുടങ്ങിയ ഉല്പനങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്.

date