Skip to main content

സംരംഭകത്വ പരീശീലനം

 അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ.) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റും (കെ.ഐ.ഇ.ഡി) ചേർന്ന് ഏട്ടുദിവസത്തെ എസ്.വൈ.ബി. ആൻഡ് ജി.വൈ.ബി. പ്രോഗ്രാം സംഘടിപ്പിക്കുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മേയ് 19 മുതൽ 27 വരെ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി. കാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ http://kied.info/training-calendar/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർ ഫീസ് അടയ്ക്കണം. ജനറൽ വിഭാഗം റെസിഡൻഷ്യൽസിന് 7,670 രൂപയും നോൺ- റെസിഡൻഷ്യൽസിന് 5,900 രൂപയും ആണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗം റെസിഡൻഷ്യൽസിന് 3,835 രൂപയും നോൺ-റെസിഡൻഷ്യൽസിന്  2,950രൂപയും ആണ് ഫീസ്. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2532890/ 2550322/ 9188922800

date