Skip to main content

പെൺ‍കുട്ടികള്‍ക്ക് പ്രീമെട്രിക് സ്‌കൂള്‍ പ്രവേശനം

 

     

ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് ൻ്റെയും പട്ടികജാതി വികസന വകുപ്പിൻ്റെയും നിയന്ത്രണത്തില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം 5 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം നല്കുന്നത്. 90 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്കും 10 ശതമാനം മറ്റു വിഭാഗക്കാര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷകര്‍ ഹോസ്റ്റലിനു എട്ട് കിലോമീറ്റര്‍ ചുറ്റളവിനു പുറത്ത് താമസിക്കുന്നവര്‍ ആയിരിക്കണം. ഹോസ്റ്റലിനു എട്ട് കിലോമീറ്റര്‍ ചുറ്റളവിനു പുറത്ത് താമസിക്കുന്നവരുടെ മതിയായ അപേക്ഷകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിൽ‍ ഹോസ്റ്റലിനു എട്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിക്കുന്നവരുടെ അപേക്ഷകളും പരിഗണിക്കുന്നതാണ്.  

         നിശ്ചിതമാതൃകയിലുള്ള അപേക്ഷ, കുട്ടിയുടെ ജാതിസര്‍ട്ടിഫിക്കറ്റ്, ജനനത്തീയതി, പഠിച്ചിരുന്ന ക്ലാസ്സ്, സ്വഭാവം, കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ തെളിയിക്കുന്നതിന് ഹെഡ്മാസ്റ്ററില്‍ നിന്ന് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം മേയ് 15-ാം തീയതി 5 മണിക്കു മുന്‍പായി ദേവികുളത്തു പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ - 8547630075, 04865-264475, 9496184765

 

date