Post Category
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ നിര്‍വഹിക്കാനായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്ന ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായിട്ടുള്ള ബിരുദവും ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓണറ്റേറിയം മാസം 12,000 രൂപ. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ , യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 9562476591
date
- Log in to post comments