കവടിയർ പൈപ്പ് ലൈൻ റോഡ് : രണ്ടാം ഘട്ട നവീകരണം ഉദ്ഘാടനം ചെയ്തു
കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതിരുന്ന കവടിയർ പൈപ്പ് ലൈൻ റോഡിലെ രണ്ടാം ഘട്ടം നവീകരണം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അമ്പലമുക്ക് മുതൽ പേരൂർക്കട വരെ റോഡ് നിർമിക്കാനാണ് രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ചിട്ടുള്ളത്. ഇൻ്റർലോക്ക് ഉപയോഗിച്ചുള്ള റോഡ് നിർമാണം, സൈക്കിൾ ട്രാക്ക്, ഓട നിർമാണം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
2020- 21 വർഷത്തെ സംസ്ഥാന ബജറ്റിൽ കവടിയാർ പൈപ്പ് ലൈൻ റോഡ് ഇൻ്റർലോക്കിംഗിനും സൈക്കിൾ ട്രാക്കിനുമായി 1.5 കോടി രൂപ വകയിരുത്തിയിരുന്നു. 2024 ഫെബ്രുവരിയിൽ ആരംഭിച്ച പ്രവൃത്തി ഇപ്പോൾ പൂർത്തീകരണ ഘട്ടത്തിലാണ്. പൈപ്പ് ലൈൻ റോഡ് ഇൻ്റർലോക്കിംഗും സൈക്കിൾ ട്രാക്കും രണ്ടാം ഘട്ടം എന്ന പദ്ധതിക്ക് 2024-25 ലെ സംസ്ഥാന ബജറ്റിൽ 2.5 കോടി രൂപ വകയിരുത്തിയിരുന്നു.
പേരൂർക്കട കൗൻസിലർ ജമീല ശ്രീധരൻ .പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കൗൺസിലർ പി.എസ് അനിൽ കുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു എന്നിവർ പങ്കെടുത്തു.
- Log in to post comments