അസാപില്‍ കേരള മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും കൊച്ചിന് ഷിപ്പ്യാര്ഡും ചേര്‍ന്ന് മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021ലോ അതിന് ശേഷമോ ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ പ്രവേശനത്തിന് അവസരമുണ്ട്. ആദ്യ രണ്ടുമാസത്തെ ക്ലാസുകള്‍ ഗവ. പോളിടെക്നിക് കോളേജിലും ശേഷമുള്ള നാലുമാസത്തെ ക്ലാസുകളും ആറു
മാസത്തെ തൊഴില്‍ പരിശീലനവും സ്റ്റൈപ്പന്‍ഡോടെ കൊച്ചിന് ഷിപ്പ്യാര്‍ഡിലുമാണ് നടക്കുന്നത്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരവുമുണ്ട്. https://asapkerala.gov.in/course/marine-structural-fitter/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:9495999704.
- Log in to post comments