Skip to main content

ബ്ലോക്ക്തല പാചക മത്സരങ്ങള്‍ നടത്തി

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥം മാള, ചാവക്കാട്, തളിക്കുളം ബ്ലോക്കുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പാചക മത്സരം നടത്തി. പായസം, ജ്യൂസ്, കേക്ക്, പുട്ട്, പരമ്പരാഗത വിഭവങ്ങളടങ്ങിയ വ്യത്യസ്തമായ അഞ്ച് വിഭവങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്.

മാള പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മാള കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരോജ വിജയന്റെ അധ്യക്ഷതയില്‍ നടന്ന മത്സരത്തില്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു സമ്മാനദാനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചാവക്കാട് നഗരസഭ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജീന രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന പാചക മത്സരത്തിന്റെ സമ്മാനദാനം ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. തളിക്കുളം ബ്ലോക്ക്തല പാചക മത്സരത്തില്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി പ്രസാദ് സമ്മാനദാനം നിര്‍വഹിച്ചു. മത്സരങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് മെമ്പര്‍മാര്‍, എംഇസിമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date