ഏലൂരിന്റെ മാലിന്യ സംസ്കരണം പാഠമാക്കാൻ ഗോവ സംഘം എത്തി
ഏലൂർ നഗരസഭയിലെ ഹരിതകർമ സേനയുടെ മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി ഗോവ സർക്കാരിന്റെ പ്രതിനിധികൾ നഗരസഭയിൽ സന്ദർശനം നടത്തി. ഗോവ സർക്കാരിന്റെ ലൈവിലി ഹുഡ് ഡെപ്യൂട്ടി മാനേജർ സുപ്രിയ സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ഏലൂരിലെ കുടുംബശ്രീ സിഡിഎസും, നഗരസഭയുടെ എംസിഎഫും, ഹരിതകർമ്മ സേനാംഗങ്ങളും വാർഡ് പ്രദേശത്തും എംസിഎഫിലും നടപ്പിലാക്കുന്ന ഓരോ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദമായി മനസ്സിലാക്കുകയും ചെയ്തു.
നഗരസഭയിൽ നടപ്പിലാക്കിയ ഹരിത സേനയുടെ പ്രവർത്തനങ്ങളെ ഗോവ സംഘം അഭിനന്ദിച്ചു .ഈ രീതിയിലുള്ള മാതൃകകൾ തങ്ങളുടെ പ്രദേശങ്ങളിലും നടപ്പിലാക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുമെന്ന് അറിയിച്ചു .
നഗരസഭാ ചെയമാൻ എ ഡി സുജിൽ, പി.എ. ഷെരീഫ്, വി. എ.ജെസ്സി, ദിവ്യാ നോബി സി ഡി എസ് ചെയർപേഴ്സൺ വിനയാ സുകുമാരൻ, ആരോഗ്യവിഭാഗം ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments