Skip to main content

ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി നിര്‍വഹണത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്, സുവോളജി, മറൈന്‍ സയന്‍സ്, മറൈന്‍ ബയോളജി, ഫിഷറീസ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 26 ന് രാവിലെ പത്തിന് കണ്ണൂര്‍ മാപ്പിള ബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2731081 
 

date