Skip to main content

രജിസ്‌ട്രേഷൻ ക്യാമ്പ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2025-26 വർഷത്തെ തുടർഗഡു അംശാദായം സ്വീകരിക്കാനും പുതിയ രജിസ്‌ട്രേഷൻ നടത്താനുമായി ക്ഷേമനിധി ഉദ്യോഗസ്ഥർ വിവിധ വില്ലേജുകളിൽ ക്യാമ്പ് ചെയ്യും.
ജൂൺ 11 ന് കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി വില്ലേജുകളുടെ ക്യാമ്പ് (പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്), ജൂൺ 13 ന് കണ്ണപുരം, ഇരിണാവ്, ചെറുകുന്ന് (കണ്ണപുരം ഗ്രാമപഞ്ചായത്ത്), ജൂൺ 17 ന് ഏഴോം, മാടായി ( ഏഴോം ഗ്രാമപഞ്ചായത്ത്), ജൂൺ 19 ന് കടന്നപ്പള്ളി (കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്), ജൂൺ 21 ന് പാണപ്പുഴ ( ഏര്യം വിദ്യാമിത്രം യുപി സ്‌കൂൾ), ജൂൺ 24 ന് ചെറുതാഴം (ചെറുതാഴം ഗ്രാമപഞ്ചായത്ത്), ജൂൺ 26 ന് കുഞ്ഞിമംഗലം (കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്), ജൂൺ 28 ന് കണ്ണാടിപ്പറമ്പ്, നാറാത്ത് ( നാറാത്ത് ഗ്രാമപഞ്ചായത്ത്) എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെ നടക്കും. 2020 ജനുവരി ഒന്നിന് മുമ്പ് അംഗത്വമെടുത്ത ക്ഷേമനിധി അംഗങ്ങൾ അംശാദായ പാസ്ബുക്കിനൊപ്പം മൊബൈൽ നമ്പർ, ഫോട്ടോ, ജനന തീയതി തെളിയിക്കുന്ന രേഖ, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ക്യാമ്പിൽ എത്തണം.

date