Post Category
കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്- കിക്മയിൽ മെയ് 31ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ എന്‍ട്രന്‍സ് പരിശീലനം നടത്തുന്നു. സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് https://rb.gy/o4anrm. കൂടുതല്‍ വിവരങ്ങള്‍ക്ക് 8548618290/9496366741.
date
- Log in to post comments