Skip to main content

പ്രോജക്ട് കോ- ഓർഡിനേറ്റർ നിയമനം

കേന്ദ്ര പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാൻ പ്രോജക്റ്റിന്റെ നടത്തിപ്പിനായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്റ്റ് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. സോഷ്യോളജിയിലോ സൈക്കോളജിയിലോ സോഷ്യൽ വർക്കിലോ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

മെയ് 29ന് ഉച്ചക്ക് 3 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉച്ചക്ക് 2.30ന് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

date