വീരണകാവ് സര്‍ക്കാര്‍ വി.എച്ച്.എസ്.എസില്‍ നൈപുണി വികസന കേന്ദ്രം
അരുവിക്കര നിയോജക മണ്ഡലത്തിലെ വീരണകാവ് സര്‍ക്കാര്‍ വി.എച്ച്.എസ്.എസില്‍ ആരംഭിച്ച സമഗ്ര ശിക്ഷ കേരളം, സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായ നൈപുണി വികസന കേന്ദ്രം എന്നിവ ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മികച്ച ജോലി സാധ്യതയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ ലഭിച്ച അവസരം എല്ലാ വിദ്യാര്‍ഥികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം.എല്‍.എ പറഞ്ഞു.
വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിനും തൊഴില്‍ക്ഷമതയ്ക്കും പ്രായോഗിക നൈപുണികളില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പാണ് നൈപുണി വികസന കേന്ദ്രത്തിന് രൂപം നല്‍കിയത്. 16 നും 23 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ആരംഭിക്കുന്ന ഈ സംരംഭത്തില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍, അനിമേറ്റര്‍ എന്നീ രണ്ട് സ്റ്റില്‍ കോഴ്സുളാണ് ഉള്ളത്. പ്രവേശനം തികച്ചും സൗജന്യമാണ്.
ചടങ്ങില്‍ എസ്.ടി.സി ലാബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാധിക നിര്‍വഹിച്ചു. വിവിധ പഞ്ചായത്ത് അംഗങ്ങള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ രൂപ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments