Post Category
പുതുപ്രതീക്ഷകളുമായി ബഡ്സ് സ്കൂൾ പ്രവേശനോത്സവം
മാനസിക വെല്ലുവിളികൾ നേരിടുന്ന കുരുന്നുകളുടെ ഭാവിയിലേക്ക് പുത്തൻ പ്രതീക്ഷകൾ പകർന്ന് കുടുംബശ്രീ ബഡ്സ് സ്കൂളുകളിലെ പ്രവേശനോത്സവം.
ജില്ലയിലെ 45 ബി ആർ സികളിലും ഉത്സവാന്തരീക്ഷത്തിൽ കുട്ടികളെ വരവേറ്റു. ജില്ലാതല ഉദ്ഘാടനം കായണ്ണ ബി ആർ സിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പി ഷീബ ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി സി കവിത മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജ്യോതിഷ് കുമാർ, അസി. സെക്രട്ടറി ലത്തീഫ്, സ്ഥിരംസമിതി അധ്യക്ഷരായ കെ വി ബിൻഷാ, എസി ശരൺ, മെമ്പർമാരായ ഷിജു, ജയപ്രകാശ്, ഗാന, വിജി, ബഡ്സ് സ്കൂൾ അധ്യാപിക അശ്വതി എന്നിവർ സംസാരിച്ചു.
date
- Log in to post comments