Post Category
ഗവ. വനിത ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ ഗവ. വനിത ഐ .ടി .ഐ യിൽ എന്‍.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂണ്‍20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.https://itiadmissions.kerala.gov.in, https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍:0479-2457496, 9747454553
(പി ആർ/ എ എൽ പി/1604)
date
- Log in to post comments