Skip to main content

കുടുംബശ്രീ 'ഉണര്‍വ്' ക്യാമ്പയിന് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷനും കൊല്ലം സര്‍ക്കാര്‍ വനിത ഐ.ടി.ഐ യും സംയുക്തമായി സംഘടിപ്പിച്ച 'ഉണര്‍വ്' ക്യാമ്പയിന്‍ മേയര്‍ ഹണി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പള്‍ വി രജനി അധ്യക്ഷയായി. 'മനസും ആരോഗ്യവും' വിഷയത്തില്‍ അവബോധം നല്‍കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം.
മാനസികാരോഗ്യവും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും യുവതലമുറയില്‍ വളര്‍ത്തിയെടുക്കുന്നതിന് കുടുംബശ്രീ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍ത്ത് ഡെസ്‌കാണ് ക്യാമ്പയിന്‍ നടത്തുന്നത്. ശാരീരിക ആരോഗ്യത്തിനെന്ന പോലെ പ്രാധാന്യം മാനസിക ആരോഗ്യത്തിനും നല്‍കണമെന്ന് ക്യാമ്പയിന്‍ വ്യക്തമാക്കുന്നു.
  കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രതീഷ് കുമാര്‍, ട്രെയിനീസ് അഡൈ്വസര്‍ ലേഖ, എന്‍ എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൂര്യ, സീനിയര്‍ സൂപ്രണ്ട് എസ് എസ് താഹീര്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ എസ് സുനില്‍ ലാല്‍, ബുഷ്റ ബീഗം തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗം ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍ ബീന, സ്നേഹിത കൗണ്‍സിലര്‍ നിഷി വസന്ത്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ രൂപിക എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഐ.ടി.ഐയിലെ 546 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
 
 

date