Post Category
ലേലം
ജലസേചന വകുപ്പിന്റെ ചാലക്കുടി കാര്യാലയത്തിലെ ഇലക്ട്രിക്കൽ വിംഗ് ഇറിഗേഷൻ സെക്ഷനിലെ KL08AS6775 നമ്പർ ജീപ്പ് പരസ്യ ലേലം വഴി വിൽക്കുന്നതിനും, അതേ വാഹനം അഞ്ച് വർഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയിൽ തിരികെ വാടകയ്ക്ക് ലഭ്യമാക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ പത്ത് രാവിലെ 11 മണി വരെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിംഗ് ഇറിഗേഷൻ സബ് ഡിവിഷൻ, ചാലക്കുടി-680307 എന്ന വിലാസത്തിൽ സ്വീകരിക്കും. അതേ ദിവസം 12 മണിക്ക് ലേലം നടക്കുന്നതാണെന്ന്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0480-2702342 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments