ഭിന്നശേഷി കുട്ടികളുടെ ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടര്‍
വേലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തളിര് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന ഭിന്നശേഷി കുട്ടികളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര് ഷോബി അധ്യക്ഷത വഹിച്ചു.
കളക്ടറുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം പരിഹരിക്കണം എന്നുള്ളത്. ഇതില്‍ കളക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് 12 കുട്ടികള്‍ക്കാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മല ജോണ്സണ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷേര്‍ലി ദിലീപ് കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.എഫ് ജോയ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ വിദ്യ ഉണ്ണികൃഷ്ണന്, ഭരണസമിതി അംഗങ്ങളായ വിമല നാരായണന്, ബിന്ദു ശര്‍മ, ശുഭ അനില്‍കുമാര്‍, ആരിഫാ സാബിര്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി സിന്ധു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സഹീറ, പിടിഎ പ്രസിഡന്റ് എ.ജെ ജോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. അധ്യാപിക അഞ്ചു കെ. ജയന് ചടങ്ങിന് നന്ദി പറഞ്ഞു.
--
- Log in to post comments