Skip to main content

ഐ.ടി.ഐ കോഴ്സുകൾക്ക് അപേക്ഷിക്കാം

കായംകുളം ഗവ. ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുളള മെട്രിക്
ട്രേഡുകളിൽ ആഗസ്റ്റ് മാസത്തെ പ്രവേശനത്തിനായി ഓണ്‍ലൈന്‍
അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം) എന്നിവയാണ് ട്രേഡുകൾ.
https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖാന്തിരം
അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ടും അസൽ രേഖകളുമായി തൊട്ടടുത്തുളള ഗവ. ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍
പൂര്‍ത്തീകരിക്കണം.  അവസാന തീയതി ജൂണ്‍ 20.പ്രായപരിധി ബാധകമല്ല. 
ഫോണ്‍: 0479 2442900.

(പി ആർ/ എ എൽ പി/1612)

date