Skip to main content

ലോക പരിസ്ഥിതി ദിനം; സെമിനാർ സംഘടിപ്പിച്ചു വായിച്ചറിഞ്ഞ പ്രകൃതി ദുരന്തങ്ങൾ ഇന്ന് നേരനുഭവങ്ങളായി മാറി - ജില്ലാ കളക്ടർ

 വായിച്ചറിഞ്ഞ പ്രകൃതി ദുരന്തങ്ങൾ ഇന്ന് നേരനുഭവങ്ങളായി മാറിയെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. കാലം തെറ്റുന്ന കാലാവസ്ഥ എന്ന വിഷയത്തിൽ റിട്ടയേഡ് അഗ്രോ ക്ലൈമറ്റോളജിസ്റ്റ് ഡോ. ഗോപകുമാർ ചോലയിൽ
സെമിനാർ അവതരിപ്പിച്ചു.

 സാമ്പത്തിക സ്ഥിതിവിവരണ വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസ് തയ്യാറാക്കിയ 'എ റിപ്പോർട്ട് ഓഫ് പൊലൂഷൻ ഇംപാക്ട് അപ്പോൺ എൻ വയണ്മെന്റ്'എന്ന പുസ്തകം ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ തലപ്പിള്ളി താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ ജോയൽ, സ്വാലിഹ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിൽ ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ ജി എസ് രജത് പരിസ്ഥിതിദിന സന്ദേശം നൽകി.  

 റിസർച്ച് ഓഫീസർ എം ജെ ജസ്റ്റിൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ സി. ദിദിക, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗീസ്, റിസർച്ച് ഓഫീസർ വി. മനോജ്, അഡീഷണൽ ജില്ലാ ഓഫീസർ എം. പ്രകാശൻ എന്നിവർ സംസാരിച്ചു.

date