Post Category
അലങ്കാരമത്സ്യകൃഷി ഉദ്ഘാടനം ചെയ്തു
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടപ്പിലാക്കുന്ന അലങ്കാരമത്സ്യകൃഷിയുടെ ഉദ്ഘാടനം
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു. ഓരോ യൂണിറ്റിനും 20,000 രൂപ വീതമാണ് പഞ്ചായത്തിൻ്റെ ധനസഹായം.
ഗുണഭോക്താവായ രാപ്പാളിലെ നല്ലനാട്ട് അമ്പിളി ആനന്ദിന്റെ വസതിയിൽ നടന്ന ഉദ്ഘാടനത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സി.പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. വി. സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അക്വാകൾച്ചർ എക്സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിന, അക്വാകൾച്ചർ പ്രൊമോട്ടർ അജിത സുരേഷ് എന്നിവർ സംസാരിച്ചു.
date
- Log in to post comments