Post Category
പരിസ്ഥിതി ദിനാചരണം: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി ഫലവൃക്ഷത്തൈകൾ നട്ടു. ഓർമ്മ മരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. പ്ലാവ്, ചാമ്പ, പേര,സപ്പോർട്ട, ചെറി എന്നീ ഫല വൃക്ഷത്തൈകൾ ബ്ലോക്ക് പഞ്ചായത്ത് ഉദ്യാനത്തിൽ ഇനി വളരും . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ടി ആർ വത്സല, ബി ഡി ഒ ജി സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സാബു, കൃഷി വികസന ഓഫീസർ ബെറ്റി വർഗീസ്, ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ വി വിഷ്ണു, ജോയിൻ്റ് ബി ഡി ഒ ബിന്ദു വി നായർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പിആർ/എഎൽപി/1633)
date
- Log in to post comments