Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനവും ക്ഷേമവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ധനസഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് (ഏഴാം ക്ലാസ് മുതല്‍ ഡിപ്ലോമ/ഡിഗ്രി/പിജി തലം വരെ), സഫലം പദ്ധതി (നിശ്ചയിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള ധനസഹായം), ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം/ താമസസൗകര്യം, ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് ധനസഹായം, എസ്ആര്‍എസ് കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് പോഷകാഹാരത്തിനും തുടര്‍ ചികിത്സക്കും സാമ്പത്തിക സഹായം, ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സാമൂഹ്യനീതി വകുപ്പിന്റെ നീതി പോര്‍ട്ടര്‍ മുഖേന നല്‍കാം. വെബ്‌സൈറ്റ്:   www.sjd.kerala.gov.in.

 

date