'അതിഥി' ആഷിഖിനു ഇത് ഇരട്ടി മധുരം
അടൂര്‍ സര്‍ക്കാര്‍ ബോയ്സ് സ്കൂളില്‍ നിന്ന് ഉന്നതവിജയം നേടിയ ബിഹാര്‍ സ്വദേശി ആഷിഖ് ഫരിയാദിനെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷണന് പുരസ്കാരം നല്കി അനുമോദിച്ചു. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ജീവിതപ്രതിബന്ധങ്ങളെ മറികടന്ന് പ്ലസ്ടു വിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ആഷിഖ് താരമായത്. എം ഡി സലാഹുദ്ദീന്റെയും ജുലേഖയുടെയും മൂത്ത മകനാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി പഠനവും തൊഴിലുമായി ആഷിഖിന്റെ കുടുംബം കേരളത്തിലുണ്ട്. അച്ഛന് സലാഹുദ്ദീനോടൊപ്പം കരിക്ക് കച്ചവടത്തിലും സഹായിക്കുന്നു. അക്ഷരങ്ങളെ ഏറെ ഇഷ്ടപെടുന്ന ആഷിഖിന്റെ ഒഴിവു സമയം വായനലോകത്താണ്. സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഗ്രഹം. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
- Log in to post comments