Skip to main content

ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹീയറിങ് 21 ന്

ബ്ളോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ്  തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി റെസ്റ്റ് ഹൗസില്‍ ജൂണ്‍ 21 ന് രാവിലെ ഒന്‍പത് മണിക്ക് തുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച   പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. തിരുവനന്തപുരം ജില്ലയില്‍ നിന്നും ആകെ 40 പരാതികളാണ് ലഭിച്ചത്.

date