Post Category
ഒ.ആര്.സി പരിശീലകരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ‘ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി’യിലേക്ക് റിസോര്‍സ് പേഴ്സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബിരുദാനന്തരബിരുദം /ബിരുദം /എ.എസ്.ഡബ്ല്യൂ/ ടി.ടി.സി/ ബിഎഡ്, കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവര്‍ത്തിപരിചയം. ബയോഡേറ്റാ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജൂണ്‍ 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04742791597.
date
- Log in to post comments