Skip to main content

അപേക്ഷ ക്ഷണിച്ചു

നടുവില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, സിവില്‍ എഞ്ചിനീയറിംഗില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16 ന് രാവിലെ 10.30 മണിക്ക് നടുവില്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ കൂടിക്കാഴ്ചക്കായി നേരിട്ട് ഹാജരാകണം.  ഫോണ്‍ : 04602251033

date