Post Category
നിയമനം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കുന്നു. സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ 23 നും വാച്ച്മാൻ തസ്തികയിൽ 24 നും ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജൂലൈ 2 നും ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ജൂലൈ 3 നും അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി രാവിലെ 10 ന് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471 2300484.
പി.എൻ.എക്സ് 2782/2025
date
- Log in to post comments