Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിലെ കളമശ്ശേരി നഗരസഭ, ചേരാനല്ലൂർ പഞ്ചായത്ത്, എളങ്കുന്നപ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ ജൂലൈ മുതൽ മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസം വീതം മുട്ട വിതരണം ചെയ്യുന്നതിനായി കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റു പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജൂലൈ മൂന്ന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം.
ടെൻഡർ ഫോറം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ബന്ധപ്പെടുക. ഫോൺ- 0484 2558060, ഇ-മെയിൽ cdpoedappallyaddl@gmail.com.
date
- Log in to post comments