Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ-1 ഐ.സി.ഡി.എസ്. കോർപ്പറേഷനിലെ 60-ാം ഡിവിഷനിലെ 92-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ ഡിവിഷനിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. 

 

അപേക്ഷയുടെ മാതൃക കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് കൊച്ചി കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5 നുള്ളിൽ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

date