Skip to main content

വാഹനം ലേലം ചെയ്യുന്നു

ജലവിഭവ വകുപ്പിന് കീഴിലുള്ളതും 14 വര്‍ഷവും 11 മാസവും പഴക്കമുള്ളതുമായ ജീപ്പ് ലേലം ചെയ്യുന്നു. ലേലത്തില്‍ വാഹനം വാങ്ങുന്നവര്‍ അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാരിന് തന്നെ തിരികെ വാടകയ്ക്ക് (ഡ്രൈവര്‍ ഇല്ലാതെ) നല്‍കണം എന്ന വ്യവസ്ഥയിലാണ് ലേലം. ജൂണ്‍ 30-ന് രാവിലെ 11 മണിക്ക് ആലത്തൂരിലെ കനാല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം നടക്കും. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന തുകയും അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന മാസ വാടകയും പ്രത്യേകം രേഖപ്പെടുത്തണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 3750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കനാല്‍ സബ് ഡിവിഷന്‍, ആലത്തൂരിന്റെ പേരില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9656157122

   
date