Skip to main content

ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

ഒരു നാടിനെ ഒന്നാകെ അണിനിരത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ 
ലഹരിക്കെതിരെ കൈകോർത്ത് മനുഷ്യച്ചങ്ങള തീർത്ത്് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. 
ദലീമ ജോജോ എംഎൽഎ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് അതിർത്തിയായ കൃഷിഭവൻ സ്വാഗതം ബോർഡു മുതൽ ചെങ്ങണ്ടപ്പാലം വരെ തീർത്ത മനുഷ്യ ചങ്ങലയിൽ മഴയെ വകവയ്ക്കാതെ ജനപ്രതിനിധികളും വിദ്യാർഥികളുമടക്കം മൂവായിരത്തോളം ആളുകൾ അണിനിരന്നു. 

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, വൈസ് പ്രസിഡന്റ് ഷിൽജ സലിം, ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി, മുൻ എംപി എ എം ആരിഫ്,  പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ മോഹൻദാസ്, കെ കെ ഷിജി, സെക്രട്ടറി ജെ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി തെരുവുനാടകം, ഫ്‌ലാഷ് മോബ്, വിദ്യാർഥികൾക്കായുള്ള ബോധവൽക്കരണ ക്ലാസ്, രചനാ മത്സരം, വാർഡ്തല ജാഗ്രത സമിതി യോഗങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
(പിആർ/എഎൽപി/1843)

date