Post Category
പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി തെളിവെടുപ്പ് 28 ന്
സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി തെളിവെടുപ്പ് 28 ന് രാവിലെ 11 മണി മുതല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടക്കും.
പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി മെമ്പർ പി കെ അരവിന്ദ ബാബു
പരാതിയിൻമേൽ തെളിവെടുപ്പ് നടത്തും.
പൊതുജനങ്ങള്‍ക്ക് കേരള പൊലീസ് ആക്റ്റിലെ വകുപ്പ് 110(1) പ്രകാരം പൊലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും എല്ലാതരത്തിലുള്ള നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും, മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍ ആല്ലെങ്കില്‍ ഏതെങ്കിലും ആളെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.
date
- Log in to post comments