Skip to main content

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

2024-2025 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ കേരള സിലബസില്‍ എല്ലാ വിഷയത്തിലും എപ്ലസ്, എവണ്‍, സിബിഎസ്ഇ/ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതുമായ, വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. serviceonline.gov.in/kerala സര്‍വീസ് പ്ലാറ്റ്ഫോം വഴി ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972700069
 

date