Skip to main content

ക്യാഷ് അവാര്‍ഡ്

2024-2025 അധ്യയനവര്‍ഷത്തിലെ പരീക്ഷകളില്‍  കേരള സിലബസില്‍ പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍/ എപ്ലസ് ലഭിച്ചവരും, സി ബി എസ് ഇ /ഐസിഎസ്ഇ  സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മേല്‍ മാര്‍ക്ക് നേടി വിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഓണ്‍ലൈനായി ജൂലൈ 20 നകം സമര്‍പ്പിക്കണം.   ഫോണ്‍: 0468-2961104.
 

date