Skip to main content

മത്സ്യത്തൊഴിലാളി അം​ഗത്വത്തിനുള്ള അപേക്ഷ സമർപ്പിക്കാം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  അംഗത്വത്തിനുള്ള പുതിയ അപേക്ഷകള്‍ ജൂലൈ 31 വരെ  ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഫോട്ടോ, ആധാര്‍, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വള്ളത്തിന്റെ ക്ഷേമനിധി വിഹിതം അടവ് രസീത്, ബോട്ട് ഉടമയുടെ സാക്ഷ്യപത്രം, അപേക്ഷകന്റെ മത്സ്യഗ്രാമത്തില്‍ നിലവില്‍ മത്സ്യത്തൊഴിലാളി അംഗത്വമുള്ള ഒരാളുടെ ക്ഷേമനിധി പാസ്സ്ബുക്ക് കോപ്പി എന്നീ രേഖകള്‍ സമര്‍പ്പിക്കണം.

അപേക്ഷകള്‍ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം. അംഗത്വം ലഭിക്കാത്ത പുതിയ അപേക്ഷകര്‍ക്ക് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം.

date