Skip to main content

അറിയപ്പ്

 

 

ഇസിജി/ടിഎംടി ടെക്നിഷ്യൻ നിയമനം

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താത്കാലികമായി ആശുപത്രി വികസന സമിതിയുടെ കീഴിൽ ട്രെയിനി ഇസിജി/ടി എം ടി ടെക്നിഷ്യൻമാരെ നിയമിക്കുന്നു .

 

 യോഗ്യത: വി എച്ച് എസ് ഇയും ഇസിജി കോഴ്സും പ്രവൃത്തി പരിചയവും/ഡിപ്ലോമ ഇ൯ കാർഡിയോ വാസ്കുലർ ടെക്നോളജിയും ഇസിജി മാനേജ് ചെയ്യാനുളള കഴിവും, ടിഎംടി പരിചയവും. താല്പര്യമുള്ളവർ യോഗ്യത, വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ജൂലൈ മൂന്നിന് രാവിലെ 11.30 ന് ഇൻ്റർവ്യൂവിനു ഹാജരാകണം.

 

അക്കൗണ്ടന്റ് കം ക്ലർക്ക് താത്കാലിക നിയമനം

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്കൗണ്ടന്റ് കം ക്ലർക്ക് തസ്‌തികയിലേക്ക് 830 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംകോം, ഫിനാൻസ് / അക്കൗണ്ടിങ്ങിലോ ഉള്ള ബിരുദം, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പ്രാവീണ്യം, മൈക്രോസോഫ്റ്റ് എക്സൽ, പിജിഡിസിഎ.

 

പ്രായപരിധി 2025 ജനുവരി ഒന്നിന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂലൈ നാലിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സി സി എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.30 മുതൽ 11 വരെ മാത്രമായിരിക്കും.

date