Skip to main content

വായന മാസാചരണം: ജില്ലാതല ക്വിസ് മത്സരം 12ന്

ദേശീയ വായന മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ജൂലൈ 12 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മത്സരം നടക്കുക. ജില്ലയിലെ അംഗീകൃത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടു കൂടി മത്സരത്തിനെത്തണം. അന്നേദിവസം രാവിലെ ഒന്‍പത് മണിക്കകം സ്‌കൂളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു സ്‌കൂളില്‍ നിന്ന് രണ്ടു കുട്ടികള്‍ക്ക് വീതം പങ്കെടുക്കാം. ജില്ലയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കു ക്യാഷ് അവാര്‍ഡും സംസ്ഥാന തലത്തില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. ഫോണ്‍: 9447482816

date