Post Category
ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം
കുടുംബശ്രീ ജില്ലാമിഷന് കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു യോഗ്യതയുള്ള പൗള്‍ട്രി മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 മെയ് ഒന്നിന് 30 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രവൃത്തി പരിചയ സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മെയ് 20ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കുടുംബശ്രി ജില്ലാമിഷന് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627, 9400596844
date
- Log in to post comments