Post Category
പാലുല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി
ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ജൂലൈ 7 മുതല്‍ ജൂലൈ 18 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്ക് പാലുല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോല്പന്ന നിര്‍മ്മാണ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും പരിശീലനം പ്രയോജനപ്പെടുത്താം.രജിസ്ട്രേഷന് ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പരിശീലനത്തിന് താല്പര്യമുള്ളവര് ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പായി നേരിട്ടോ അല്ലെങ്കില്‍ 04952414579 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്ഫര്മേഷന് ലഭിച്ചവര്‍ക്ക് മാത്രമാകും പരിശീലനം എന്ന് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പൽ അറിയിച്ചു.
date
- Log in to post comments