ഒരുമനയൂര്‍ ഞാറ്റുവേല ചന്ത നടത്തി
ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കയ്യുമ്മുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഞാറ്റുവേല ചന്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചൊവ്വന്നൂര്‍ അഗ്രോ സര്‍വ്വീസ് സെന്ററും തനിമ ആഴ്ച ചന്തയും ഞാറ്റുവേല ചന്തയില്‍ പങ്കാളികളായി. ബ്ലോക്ക് മെമ്പര്‍ ഷൈനി ഷാജി, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.വി രവീന്ദ്രന്, ഇ.ടി ഫിലോമിന, വാര്‍ഡ് മെമ്പര്‍മാരായ ഹസീന അന്‍വര്‍, നഷ്റ മുഹമ്മദ്, സിന്ധു അശോകന്, നസീര്‍ മൂപ്പില്‍, ആരിഫ ജുഫൈര്‍, ബിന്ദു ചന്ദ്രന്, കെ.ജെ ചാക്കോ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കൃഷിഭവന് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments