Skip to main content

കരിപ്പൂരിൽ ഹാജിമാരുടെ മടക്ക യാത്ര നാളെ (08-07-25 ചൊവ്വ) അവസാനിക്കും

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന്  കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയായ ഹാജിമാരുടെ അവസാന മടക്ക വിമാനം 2025 ജൂലായ് 8ന് ചൊവ്വാഴ്ച. കരിപ്പരില്‍ നിന്നുമുള്ള 31 സര്‍വ്വീസുകളില്‍ രണ്ട് സര്‍വ്വീസുകളാണ് അവസാന ദിവസമായ ജൂലായ് 8ന് ഉള്ളത്. കരിപ്പൂരിലെ അവസാന ദിവസമായ ജൂുലായ് 8ന്  രാവിലെ 4.55നും, 1045 നുമാണ് സര്‍വ്വീസുകള്‍. ഇതുവരെയായി 29 സര്‍വ്വീസുകളിലായി 4908 പേരാണ് കരിപ്പൂരിലെത്തിയത്. കൊച്ചിന്‍ എംബാര്‍ക്കേഷനിലെ അവസാന വിമാനം ജൂലായ് 10നും കണ്ണൂരിലേത് ജൂലായ് 11നുമാണ്. ഇന്ന് കരിപ്പൂരിലെത്തിയ 29-ാമത്തെ വിമാനമായ IX3016 ലെ ഹാജിമാരെ ഹജ്ജ് കമ്മിറ്റി മെമ്പര്‍ അഡ്വ. പി. മൊയ്തീന്‍കുട്ടി, യൂസഫ് പടനിലം (ഒഫീഷ്യല്‍, മിനിസ്റ്റര്‍ ഓഫീസ്), അസ്സയിന്‍ പി.കെ., മുഹമ്മദ് ഷഫീഖ് പി.കെ, മുഹമ്മദ് റഊഫ് യു.,  വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

date